യുഎഇയിൽ താപനില വർദ്ധിക്കും:
മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനില ക്രമാനുഗതമായി വർദ്ധിക്കുമെന്നും മുന്നറിയിപ്പുമായി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം എൻസിഎം പങ്കുവെച്ചിട്ടുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശാനുള്ള സാധ്യത ഉള്ളതായും എൻസിഎം വ്യക്തമാക്കി. അബുദാബിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും എൻസിഎം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)