Posted By user Posted On

യുഎഇയിലേക്ക് എത്തണോ? എഴുപതിലധികം രാജ്യക്കാര്‍ക്ക് 180 ദിവസം വരെയുള്ള വിസ ഓണ്‍ അറൈവല്‍; കൂടുതലറിയാം..

ദുബായ്: ആഗോള വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് യുഎഇ. പ്രത്യേകിച്ച് ദുബായ് പോലുള്ള നഗരങ്ങള്‍. ഓരോ വര്‍ഷം വികസിത രാജ്യങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളില്‍ നിന്നുമായി ദശലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് മുതലെടുത്ത് സഞ്ചാരികള്‍ക്ക് കൂടുതല്‍ ഇളവുകളും സൗകര്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. ഇതിന്റെ ഭാഗമായി പല രാജ്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിസ എടുക്കേണ്ടതില്ല എന്നതാണ് ഇതിന്റെ സൗകര്യം. യുഎഇ വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസ എടുത്താല്‍ മതിയാവും. ഇങ്ങനെ ഏഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അവയെക്കുറിച്ച് വിശദമായി അറിയാം.

30 ദിവസത്തെ വിസ
എമിറേറ്റ്സ്, ഫ്ളൈദുബായ്, ഇത്തിഹാദ് എയര്‍വേയ്സ് വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം 20 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 30 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ സൗജന്യമായി ലഭിക്കും. രാജ്യങ്ങള്‍ ഇവയൊക്കെ.
അന്‍ഡോറ
ഓസ്‌ട്രേലിയ
ബ്രൂണെ
കാനഡ
ചൈന
ഹോങ്കോംഗ് (ചൈന)
ജപ്പാന്‍
കസാക്കിസ്ഥാന്‍
മക്കാവു (ചൈന)
മലേഷ്യ
മൗറീഷ്യസ്
മൊണാക്കോ
ന്യൂസിലാന്റ്
അയര്‍ലന്‍ഡ്
സാന്‍ മറിനോ
സിംഗപ്പൂര്‍
ഉക്രെയ്ന്‍
യുകെയും വടക്കന്‍ അയര്‍ലന്‍ഡും
യുഎസ്എ
വത്തിക്കാന് സിറ്റി

90 ദിവസത്തെ വിസ

50-ലധികം രാജ്യങ്ങളും പ്രദേശങ്ങളും ഉള്ള പൗരന്മാര്‍ക്ക് 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ നല്‍കുന്നു. ഈ വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ ആറ് മാസത്തേക്ക് സാധുതയുള്ളതാണ്, വിസയുള്ളവര്‍ക്ക് മൊത്തം 90 ദിവസം യുഎഇയില്‍ താമസിക്കാം. രാജ്യങ്ങള്‍ ഇവയൊക്കെ.
അര്‍ജന്റീന
ഓസ്ട്രിയ
ബഹാമാസ് ദ്വീപുകള്‍
ബാര്‍ബഡോസ്
ബെല്‍ജിയം
ബ്രസീല്‍
ബള്‍ഗേറിയ
ചിലി
കൊളംബിയ
കോസ്റ്റാറിക്ക
ക്രൊയേഷ്യ
സൈപ്രസ്
ചെക്ക് റിപ്പബ്ലിക്
ഡെന്‍മാര്‍ക്ക്
എല്‍ സാല്‍വഡോര്‍
എസ്റ്റോണിയ
ഫിന്‍ലാന്‍ഡ്
ഫ്രാന്‍സ്
ജര്‍മ്മനി
ഗ്രീസ്
ഹോണ്ടുറാസ്
ഹംഗറി
ഐസ്ലാന്‍ഡ്
ഇസ്രായേല്‍
ഇറ്റലി
കിരിബതി
ലാത്വിയ
ലിച്ചെന്‍സ്റ്റീന്‍
ലിത്വാനിയ
ലക്‌സംബര്‍ഗ്
മാലദ്വീപ്
മാള്‍ട്ട
മോണ്ടിനെഗ്രോ
നൗറു
നെതര്‍ലാന്‍ഡ്‌സ്
നോര്‍വേ
പരാഗ്വേ
പെറു
പോളണ്ട്
പോര്‍ച്ചുഗല്‍
റൊമാനിയ
റഷ്യ
സെന്റ് വിന്‍സെന്റും ഗ്രനേഡൈന്‍സും
സാന്‍ മറിനോ
സെര്‍ബിയ
സീഷെല്‍സ്
സ്ലൊവാക്യ
സ്ലോവേനിയ
സോളമന്‍ ദ്വീപുകള്‍
ദക്ഷിണ കൊറിയ
സ്‌പെയിന്‍
സ്വീഡന്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
ഉറുഗ്വേ

180 ദിവസത്തെ വിസ
മെക്സിക്കന്‍ പാസ്പോര്‍ട്ട് കൈവശമുള്ള യാത്രക്കാര്‍ക്ക് ഇഷ്യൂ ചെയ്ത തീയതി മുതല്‍ ആറ് മാസത്തേക്ക് സാധുതയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് dubai visa on arrival അര്‍ഹതയുണ്ട്. മൊത്തത്തില്‍ 180 ദിവസം താമസിക്കാം.
മുന്‍കൂട്ടി നിശ്ചയിച്ച വിസ:
ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റെല്ലാ രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് യുഎഇ വിസ ആവശ്യമാണ്. എന്നാല്‍ യുഎസ്എ ഇഷ്യൂ ചെയ്ത വിസിറ്റ് വിസയോ ഗ്രീന്‍ കാര്‍ഡോ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ യുകെ, ഇയു റസിഡന്‍സി കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും പരമാവധി 14 ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. നിശ്ചിത ഫീസ് നല്‍കി 14 ദിവസത്തേക്ക് കൂടി താമസം നീട്ടാനും അപേക്ഷിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *