Posted By user Posted On

ബിഗ് ടിക്കറ്റ്: ജോലി തേടുന്നതിനൊപ്പം ഒരു ചെറിയ പരീക്ഷണം; പ്രവാസിക്ക് ഒരു ലക്ഷം ദിര്‍ഹം ഇലക്ട്രോണിക് നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത് മൂന്നു പേർ

ദുബായ്: ഫെബ്രുവരിയിലെ ആഴ്ച്ചതോറുമുള്ള ബിഗ് ടിക്കറ്റ് ഭാഗ്യവര്‍ഷം തുടരുന്നു. ഇത്തവണത്തെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ AED 100,000 വീതം നേടിയത് മൂന്നു പേരാണ്. ഇന്ത്യ, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് വിജയികള്‍. ഫെബ്രുവരി മൂന്നാമത്തെ ആഴ്ച്ചയിലെ ആദ്യ വിജയി ഇന്ത്യന്‍ പൗരനായ സുധാകര്‍ അമാസയാണ്. വര്‍ഷങ്ങളായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന സുധാകര്‍, 2014 മുതൽ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. കടം വീട്ടാനാണ് പ്രൈസ് മണി ഉപയോഗിക്കുകയെന്നാണ് സുധാകര്‍ പറയുന്നത്. നിലവിൽ ഇന്ത്യയിലാണ് അദ്ദേഹമുള്ളത്. 11 വര്‍ഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനായിരുന്നു സുധാകർ. ഒമ്പത് വര്‍ഷം ഒമാനിലും നാല് വര്‍ഷം ബഹ്റൈനിലും താമസിച്ചു. വീണ്ടും യു.എ.ഇയിലേക്ക് തിരികെ വരാനുള്ള തയാറെടുപ്പിലാണ് സുധാകര്‍. 2022 ഒക്ടോബറിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിക്കുമ്പോള്‍ സുധാകര്‍ തൊഴിൽരഹിതനായിരുന്നു. ഇപ്പോള്‍ പല കമ്പനികളിലും ജോലിക്കായി അഭിമുഖങ്ങളിൽ പങ്കെടുക്കുകയാണ്. പുതിയൊരു ജോലി കണ്ടെത്തുന്നത് വരെ മുന്നോട്ടുപോകാന്‍ തനിക്ക് ഈ പ്രൈസ് മണി സഹായകമാകുമെന്ന് അദ്ദേഹം പറയുന്നു.
ഈ ആഴ്ച്ചത്തെ രണ്ടാമത്തെ വിജയി അബുദാബിയിൽ സ്ഥിരതാമസമാക്കിയ പദ്‍മനാഭ കൊറഗപ്പ ബാലക്കിലയാണ്. ഇന്ത്യന്‍ പൗരനായ പദ്‍മനാഭ കഴിഞ്ഞ നാലു വര്‍ഷമായി യു.എ.ഇയിൽ താമസമാണ്. ഫെബ്രുവരി 20-ന് ആണ് അദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് ഫെബ്രുവരി ഇ-നറുക്കെടുപ്പിലെ മൂന്നാമത്തെ വിജയിയാണ് മെൽറോയ് റിനാൽ ഡോ ഡയസ്. ഒമാനിൽ ജനിച്ചുവളര്‍ന്ന അദ്ദേഹം അവിടെ തന്നെ ഒരു സെയിൽസ് സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. ഫെബ്രുവരി 28 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *