യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാനാകുമോ? വിശദീകരണവുമായി ദുബായ് ആര്‍ടിഎ
ദുബായ്: യുഎഇയില്‍ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഒരു താമസക്കാരൻ ട്വിറ്ററിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ലെെസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അതോറിറ്റി വ്യക്തമാക്കിയത്. യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഇന്ത്യയിൽ നിന്ന് പുതുക്കാൻ കഴിയുമോ എന്നതിനാണ് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മറുപടി നൽകിയത്. ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ നടപടിക്രമങ്ങൾക്കായി യുഎഇയിൽ ഉണ്ടായിരിക്കണമെന്ന് മറുപടിയിൽ അതോറിറ്റി വ്യക്തമാക്കി. ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സാധുവായ എമിറേറ്റ്സ് ഐഡിയും ആർടിഎയുടെ യു എ ഇയിലെ അംഗീകൃത ഒപ്റ്റിക്കൽ സെന്ററുകളിൽ നിന്നുള്ള സാധുവായ നേത്ര പരിശോധനയും സഹിതം യുഎഇയിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണെന്ന് ദയവായി ശ്രദ്ധിക്കുക,” അതോറിറ്റി ട്വീറ്റ് ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)