യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് നാളെ മുതൽ പരീക്ഷ ആരംഭിക്കും; സമയക്രമം ഇങ്ങനെ
അബുദാബി∙ യുഎഇയിലെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് നാളെ മുതൽ പരീക്ഷ ആരംഭിക്കും. സിബിഎസ്ഇ വിദ്യാർഥികളുടെ പരീക്ഷ ആരംഭിച്ചിരുന്നു. നാളെ ആരംഭിക്കുന്ന എസ്എസ്എൽസി മോഡൽ പരീക്ഷകൾ മാർച്ച് 3 വരെയും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 4 വരെയും തുടരും. മാർച്ച് 9 മുതൽ ബോർഡ് പരീക്ഷകൾ തുടങ്ങുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പ്രാക്ടിക്കൽ കഴിഞ്ഞു. എസ്എസ്എൽസിക്കാർക്ക് പരീക്ഷ കഴിഞ്ഞ ശേഷമായിരിക്കും പ്രാക്ടിക്കൽ.
മാർച്ച് 9ന് മലയാളം/അഡീഷനൽ ഇംഗ്ലിഷ് പരീക്ഷയോടെ തുടങ്ങുന്ന എസ്എസ്എൽസി ബോർഡ് പരീക്ഷ 29ന് മലയാളം സെക്കൻഡ്/സ്പെഷൽ ഇംഗ്ലിഷോടെ അവസാനിക്കും. യുഎഇ സമയം 8ന് പരീക്ഷ തുടങ്ങും. ചില വിഷയങ്ങളുടെ സമയം 9.45 വരെയും മറ്റു ചിലത് 10.45 വരെയുമായിരിക്കും.
10ന് സോഷ്യോളജി/ആന്ത്രപോളജി/ഇലക്ട്രോണിക് സിസ്റ്റംസ് പരീക്ഷയോടെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ 30ന് ഹോം സയൻസ്/ഗാന്ധിയൻ സ്റ്റഡീസ്/ഫിലോസഫി/ജേണലിസം/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് വരെ തുടരും. പാർട്ട് ടു ലാംഗ്വേജ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഐ.ടിയോടെയാണ് പ്ലസ് വൺ പരീക്ഷ ആരംഭിക്കുക. 30ന് പാർട്ട് വൺ ഇംഗ്ലിഷ് പരീക്ഷയോടെ സമാപിക്കും. പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് വിദ്യാർഥികൾ സ്കൂളിൽ എത്തണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)