യുഎഇയിൽ ബഹിരാകാശ ദൗത്യത്തിന് മംഗളം നേർന്ന്
സ്ക്രീൻ പേരുമാറ്റി ഡു ടെലിഫോൺ കമ്പനി
ദുബായ്∙ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന് ആശംസകൾ അറിയിച്ചു ഡു ടെലിഫോൺ കമ്പനി അവരുടെ സ്ക്രീൻ പേരിൽ മാറ്റം വരുത്തി. മൊബൈൽ ഫോണിൽ നേരത്തെ ഡു എന്ന് എഴുതിയിരുന്ന സ്ഥലത്ത് ഇപ്പോൾ യുഎഇ2സ്പേസ് – ഡു എന്നാണ് എഴുതിയിരിക്കുന്നത്.
ദൈർഘ്യമേറിയ ദൗത്യത്തിനായി ഇമറാത്തി ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ അൽ നെയാദി നാളെയാണ് പുറപ്പെടുന്നത്. ദീർഘനാളത്തെ ബഹിരാകാശ ഗവേഷണത്തിനായി പുറപ്പെടുന്ന ആദ്യ അറബ് പൗരനാണ് സുൽത്താൻ അൽ നെയാദി.
ബഹിരാകാശത്തേക്കു യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇമറാത്തിയും. സുൽത്താൻ ഉൾപ്പെടെ 6 സഞ്ചാരികളുമായി നാളെ രാവിലെ 10.45ന് ബഹിരാകാശ പേടകമായ ഫാൽക്കൺ 9 പുറപ്പെടും. ചരിത്ര ദൗത്യത്തോടുള്ള ആദരസൂചകമായാണ് ടെലിഫോൺ കമ്പനിയുടെ പേരു മാറ്റം.
മുൻപ് രക്തസാക്ഷി ദിനത്തോടുള്ള ആദരസൂചകമായി നോവ്30 എന്നും 2020ൽ സൗദിയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ചു യുഎഇ കെഎസ്എ എന്നും ഇവർ പേരു മാറ്റം വരുത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)