യുഎഇയിൽ റോഡ് കുറുകെ കടക്കുമ്പോൾ വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു
അജ്മാൻ∙ അജ്മാനിൽ റോഡിനു കുറുകെ കടക്കുമ്പോൾ വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജി (ഹംസ–39)യാണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്കു ജുമുഅ പ്രാർഥനയ്ക്കായി പോകുമ്പോൾ അജ്മാൻ ഖബർസ്ഥാനു സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ ഷാജി അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. 13 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം കഴിഞ്ഞ 2 വർഷമായി അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബായ് ശാഖയിൽ സെയിൽസ്മാനായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന്(തിങ്കൾ) വൈകിട്ടു നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ പറഞ്ഞു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)