bank of baroda gold loan പ്രമുഖ ഇന്ത്യൻ ബാങ്കിന്റെ യുഎഇയിലെ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നു
യുഎഇയിലെ പ്രധാന ഇന്ത്യൻ ബാങ്കിന്റെ ശാഖയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു bank of baroda gold loan. ബാങ്ക് ഓഫ് ബറോഡ അൽഐൻ ശാഖയാണ് പ്രവർത്തനം നിർത്തുന്നത്. ഒരു വർഷം മുമ്പ് അൽഐൻ ശാഖ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, യു.എ.ഇ സെൻട്രൽ ബാങ്കിൽനിന്ന് അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. നിലവിൽ യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ബാങ്ക് ഓഫ് ബറോഡ അൽഐൻ ശാഖയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മാർച്ച് 22നുമുമ്പ് പ്രത്യേക ചാർജോ പിഴയോ കൂടാതെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം. അതോടൊപ്പം തന്നെ ഇതേ ബാങ്കിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അബുദാബിയിലെ ബ്രാഞ്ചിൽ നിന്ന് സേവനം ലഭ്യമാകും. ശാഖ പൂട്ടുകയും മുഴുവൻ സർവിസുകളും അബുദാബിയിലേക്ക് മാറ്റുകയാണ് ചെയ്യുക. മലയാളികൾ അടക്കം നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ബാങ്ക് ഓഫ് ബറോഡയിലുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകളും ബാങ്ക് ഓഫ് ബറോഡയിൽ തന്നെയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)