best workstation laptop ഇലട്രോണിക്സ് കടയിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു; യുഎഇയിൽ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് കോടതി
യുഎഇയിൽ ലാപ്‌ടോപ്പ് മോഷ്ടിച്ച കുറ്റത്തിന് 32 കാരനായ ഏഷ്യക്കാരന് ശിക്ഷ വിധിച്ച് കോടതി best workstation laptop. ഏകദേശം 3,000 ദിർഹം വിലയുള്ള ലാപ്‌ടോപ്പാണ് പ്രതി മോഷ്ടിച്ചത്. പോലീസ് രേഖകൾ പ്രകാരം ജുമൈറയിലെ ഒരു കടയിൽ മോഷണം നടന്നതായി ദുബായ് പോലീസിന്റെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കടയിലെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ലാപ്ടോപ്പിൽ നിന്ന് ഒരാൾ ബാർകോഡ് സ്റ്റിക്കർ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. രാത്രി 11 മണിയോടെയാണ് മോഷണം നടന്നതെന്ന് കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. മോഷണ വിവരം ജീവനക്കാർക്ക് അറിയാമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പോലീസിൽ പരാതി നൽകിയത്. പിന്നീട് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു. ബാർ കോഡ് നീക്കം ചെയ്‌ത് മറച്ചുവെച്ച ശേഷം ഉപകരണവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്ന്, കോടതി ഒരു മാസത്തെ ജയിൽവാസവും നാടുകടത്തലും ശിക്ഷ വിധിച്ചു. ലാപ്‌ടോപ്പിന്റെ മൂല്യമായ 2,999 ദിർഹം പിഴയടക്കാനും ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)