dupixent ഫുഡ് കണ്ടെയ്നറുകൾക്കുള്ളിലാക്കി ലഹരിക്കടത്ത്; യുഎഇയിൽ 45 ലക്ഷം കാപ്തഗൺ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ
അബൂദബി: ഫുഡ് കണ്ടെയ്നറുകൾക്കുള്ളിലാക്കി ലഹരി വസ്തുവായ കാപ്തഗൺ കാപ്സ്യൂളുകൾ dupixent രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അബൂദബിയിൽ പിടിയിൽ. 45 ലക്ഷം കാപ്തഗൺ കാപ്സ്യൂളുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കണ്ടെയ്നറിൽ കാംപ്തഗൺ ഗുളിക ഒളിപ്പിക്കാൻ ഇയാൾ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഗ്രീൻബീൻസ് പെട്ടിക്കുള്ളിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നതെന്ന് ആൻറി നാർക്കോട്ടിക് വകുപ്പ് ഡയറക്ടർ ജനറൽ താഹിർ ഗരിബ് അൽ ധാഹിരി പറഞ്ഞു. വെയർ ഹൗസ് റെയ്ഡ് ചെയ്താണ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. യു.എ.ഇയിൽ എത്തിച്ച ശേഷം ഇവ മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ നീക്കം. അബൂദബി പൊലീസിൻറെ ആൻറി നാർക്കോട്ടിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)