buying jackfruit ചക്കയ്ക്ക് എന്താ ഡിമാന്റ്; പ്രവാസികൾ ചക്ക വാങ്ങിയത് 1.35 ലക്ഷം മുടക്കി, പഴക്കുലയ്ക്ക് 87,870 രൂപ
അബുദാബി; കേരളത്തിൽ സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് അത്ര ഡിമാന്റ് ഉണ്ടാകാൻ സാധ്യത കുറവാണ് buying jackfruit. പല വീടുകളിലും ചക്ക ഉണ്ടാകുമെന്നതാണ് കാരണം. എന്നാൽ ഈ ചക്ക അബുദാബിയിൽ പ്രവാസി മലയാളികൾ ലേലം ചെയ്തെടുത്തത് 1.35 ലക്ഷം (6000 ദിർഹം) രൂപ മുടക്കിയാണ്. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിലാണ് ഈ അത്യുഗ്രൻ ലേലം നടന്നത്. കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് ആവേശം മൂത്ത് ആളുകൾ വിലയൊന്നും നോക്കാതെ ചക്കയ്ക്കായി ലേലം വിളിച്ചത്. വാശിയേറിയ ലേലത്തിൽ അബുദാബി സാംസ്കാരിക വേദിയാണ് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്സ് എഡിഎംഎസ് ആണ് ചക്ക സംഭാവന ചെയ്തത്. സംഘടനകളും വനിതകൾ ഉൾപ്പെടെ വ്യക്തികളും ലേലത്തിൽ സജീവമായി പങ്കെടുത്തു.10 ദിർഹത്തിൽ തുടങ്ങിയ ലേലത്തിൽ ആദ്യം 10ഉം മുറുകിയപ്പോൾ 500ഉം കൂട്ടിവിളിച്ചിട്ടും ജനം പിന്മാറിയില്ല. സമയപരിമിതി മൂലം രാത്രി പത്തരയോടെ 6000 ദിർഹത്തിൽ ലേലം നിർത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ദിനത്തിൽ അരങ്ങ് സാംസ്കാരിക വേദി സംഭാവന ചെയ്ത പഴക്കുല 3900 ദിർഹത്തിന് (87870 രൂപ) ആണ് ലേലത്തിൽ പോയത്. അബുദാബി സാംസ്കാരിക വേദി തന്നെയാണ് വൻ തുക മുടക്കി പഴക്കുലയും സ്വന്തമാക്കിയത്. എതിരാളികളോട് മത്സരിച്ച് ലേലം പിടിക്കുക എന്നത് ടീം വികാരമായിരുന്നുവെന്നും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമാജത്തിന് പിന്തുണ നൽകാനും ഇതിലൂടെ ശ്രമിച്ചെന്നും ജനറൽ സെക്രട്ടറി സുരേഷ്കുമാർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)