Posted By user Posted On

rain യുഎഇയിൽ വിവിധയിടങ്ങളിൽ മഴ, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു; അസ്ഥിര കാലാവസ്ഥയിൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതർ

യുഎഇ; ബുധനാഴ്ച ഉച്ചയോടെ അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് പോലീസ് ജാഗ്രതാ rain നിർദ്ദേശം പുറപ്പെടുവിച്ചു. ദുബായിൽ മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റൽ മഴയും ഉണ്ടായതായി അധികൃതർ വ്യക്തമാക്കി. മഴയുള്ള കാലാവസ്ഥയ്ക്കിടയിൽ ഇലക്ട്രോണിക് സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും അബുദാബി പോലീസ് ട്വീറ്റിൽ ആവശ്യപ്പെട്ടു. അൽ ഐൻ ഉൾപ്പെടെ യുഎഇ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താമസക്കാർ മഴയത്ത് പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നാണ് യെല്ലോ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. കോർണിഷ്,ഖലീഫ സിറ്റി, റബ്ദാൻ, അബുദാബി, അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചതായും എൻസിഎം അറിയിച്ചു. രാജ്യത്ത് ശൈത്യകാലം ഈ മാസം അവസാനിക്കാനിരിക്കെ അസ്ഥിരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും എൻസിഎം കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *