dubai police events യുഎഇയിൽ പ്രവാസി വീട്ടുജോലിക്കാരിയെ ലൈംഗികവൃത്തി ചെയ്യാൻ നിർബന്ധിച്ചു; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
യുഎഇ; യുഎഇയിൽ പ്രവാസി വീട്ടുജോലിക്കാരിയെ ലൈംഗികവൃത്തി ചെയ്യാൻ നിർബന്ധിച്ച പ്രതികൾക്ക് ശിക്ഷ dubai police events വിധിച്ച് കോടതി. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികൾക്ക് അഞ്ച് വർഷം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്. ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഏഷ്യൻ പെൺകുട്ടിയാണ് ഒരു സംഘം തന്നെ ലൈംഗികവൃത്തി ചെയ്യാൻ നിർബന്ധിച്ചതായി പരാതി നൽകിയത്. 2021ൽ ഒരു കുടുംബത്തിൽ വീട്ടുജോലിക്കായിട്ടാണ് താൻ യുഎഇയിൽ എത്തിയതെന്നാണ് യുവതി വ്യക്തമാക്കിയത്. മൂന്ന് മാസത്തോളം ആ വീട്ടിൽ ജോലി ചെയ്യുന്നതിനിടെ തന്റെ സ്വദേശിയായ ഒരു പെൺകുട്ടിയെ പരാതിക്കാരി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അവർ തനിക്ക് കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തതായി യുവതി പറഞ്ഞു. ജോലി ലഭിക്കാനായി സ്പോൺസറുടെ വീടിനടുത്ത് വച്ച് കാണാമെന്ന് പെൺകുട്ടി പറഞ്ഞതനുസരിച്ച് പരാതിക്കാരി സ്ഥലത്തെത്തി. ശേഷം, സുഹൃത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ വന്നതാണെന്ന് പറഞ്ഞ് ഒരാൾ യുവതിയെ കാണാൻ വന്നു. എന്നാൽ, അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ലൈഗിംകവൃത്തിക്ക് പ്രേരിപ്പിക്കുകയാണെന്ന് മനസിലായത്. ഉടൻ തന്നെ യുവതി പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)