dubai rta fines യുഎഇയിലെ ഈ എമിറേറ്റിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
ഷാർജ ; ഷാർജയിൽ എല്ലാ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ 31 dubai rta fines വരെയുള്ള കാലയളവിലാണ് ഈ ഇളവ് ലഭിക്കുക. കിഴിവിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കൽ, ബ്ലാക്ക് പോയിന്റുകൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഗുരുതര നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. അശ്രദ്ധമായി വാഹനമോടിക്കുക, ജീവൻ അപകടത്തിലാക്കുക, റഡാറുകളാൽ പിടിക്കപ്പെട്ട വേഗപരിധി നിയമലംഘനം, ചുവപ്പ് സിഗ്നൽ മറികടക്കുക എന്നീ ഗുരുതരമായ ലംഘനങ്ങളാണ് ഈ പരിധിയിൽ വരാത്തവ. ട്രാഫിക് പിഴകളിൽ വരുത്തിയ ഇളവ് കഴിഞ്ഞ വർഷങ്ങളിൽ വരുത്തിയിട്ടുള്ള ലംഘനങ്ങൾക്ക് ബാധകമാണെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സിരി അൽ ഷംസി പറഞ്ഞു. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ട്രാഫിക് പിഴകളിൽ കഴിഞ്ഞ ദിവസം 35% വരെ കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 1 മുതൽ പുതിയ ഇളവുകൾ നടപ്പിലാക്കുമെന്ന് ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അലൈ അറിയിച്ചു. ലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിന് ശേഷം പണമടയ്ക്കുകയാണെങ്കിൽ 25% കിഴിവ് മാത്രമേ ബാധകമാകൂ. ലംഘനം നടന്ന തീയതി മുതൽ ഒരു വർഷം പിന്നിട്ടും പിഴ അടച്ചിട്ടില്ലെങ്കിൽ പിഴ മുഴുവനായി അടയ്‌ക്കേണ്ടി വരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)