Posted By user Posted On

​pinarello road bikeവീൽക​വ​ർ ഊ​രി​ത്തെ​റി​ച്ചു; യുഎഇയിൽ നടുറോഡിൽ നി​ർത്തി​യിട്ട വാ​നി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം

അ​ബൂ​ദ​ബി: യുഎഇയിൽ നടുറോഡിൽ നി​ർത്തി​യിട്ട വാ​നി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വീ​ൽക​വ​ർ pinarello road bike ഊ​രി​ത്തെ​റി​ച്ച​തി​നെ തു​ട​ർന്ന് വാൻ റോ‍ഡിൽ നിർത്തുകയും തുടർന്ന് അപകടമുകുകയുമായിരുന്നു. അ​പ​ക​ട​ത്തി​ൻറെ വി​ഡി​യോ അ​ബൂ​ദ​ബി പൊ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. ഓ​ട്ട​ത്തി​നി​ടെ വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർത്താ​ൻ പാ​ടി​ല്ലെ​ന്ന ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ൻറെ ഭാ​ഗ​മാ​യിട്ടാണ് പൊലീസ് ഈ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന അ​തേ ട്രാ​ക്കി​ൽ വാ​ൻ നി​ർത്തി​യ​തോ​ടെ പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ഒ​ഴി​ഞ്ഞു​മാ​റി​യ​ത്. എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു കാ​ർ വാ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ട്രാ​ക്ക് മാ​റ്റി വെ​ട്ടി​ച്ചു​പോ​യ​തി​നാൽ വലിയ അപകടം ഒഴിവായി. എ​ന്തു കാ​ര​ണം​കൊ​ണ്ടാ​യാ​ലും റോ​ഡി​നു ന​ടു​വി​ൽ വാ​ഹ​നം നി​ർത്ത​രു​തെ​ന്ന് ഡ്രൈ​വ​ർമാ​രോ​ട് അ​ബൂ​ദ​ബി ട്രാ​ഫി​ക് ആ​ൻഡ് പ​ട്രോ​ൾ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ട്ടെ​ന്ന് സ്റ്റോ​പ്പ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വാ​ഹ​നം ട്രാ​ക്കി​നു പു​റ​ത്തേ​ക്കു മാ​റ്റി​യേ നി​ർത്താ​വൂ എന്നും ന​ടു​റോ​ഡി​ൽ വാ​ഹ​നം നി​ർത്തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർക്ക് 1000 ദി​ർഹം പി​ഴ​യും ആ​റ് ട്രാ​ഫി​ക് ബ്ലാ​ക്ക് പോ​യ​ൻറു​മാ​ണ് ശി​ക്ഷയെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *