Posted By user Posted On

ddf millennium millionaire ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളി സ്വന്തമാക്കിയത് വൻ തുകയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇക്കുറി ഭാ​ഗ്യമെത്തിയത് പ്രവാസി മലയാളിയെ തേടി. ddf millennium millionaire ഖത്തറിലെ ദോഹയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി ഒരു മില്യൺ ഡോളർ ആണ് സമ്മാനമായി സ്വന്തമാക്കിയത്. 55 കാരനായ അബ്ദുൾ റൗഫ് മുല്ലളി കുന്നോന്തകത്ത് മില്ലേനിയം മില്യണയർ സീരീസ് 416 ലെ ഭാ​ഗ്യ ജേതാവായത്. ഇന്നലെ വൈകുന്നേരം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലൂടെയാണ് മലയാളി വിജയിച്ചത്. ഫെബ്രുവരി 16-ന് ഓൺലൈനായി വാങ്ങിയ 1771 എന്ന ടിക്കറ്റാണ്‌ സമ്മാനം നേടിയത്. 25 വർഷമായി ദോഹയിൽ താമസിക്കുകയാണ് അബ്ദുൾ റൗഫ്. ഇദ്ദേഹം കെട്ടിട അറ്റകുറ്റപ്പണിയുടെ ഫിനാൻസ് മാനേജരായി ജോലി ചെയ്തുവരികയാണ്. 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് അബ്ദുൾ. ‘ഞാൻ 2018 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങുന്നു, ഈ വിജയത്തിന് ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി” അബ്ദുൾ റൗഫ് പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ നേടിയ 207-ാമത്തെ ഇന്ത്യൻ പൗരനാണ് അബ്ദുൾ റൗഫ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *