Posted By user Posted On

uae police യുഎഇയിൽ പൊലീസിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി

ദുബൈ: ദുബൈയിൽ പൊലീസിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി uae police. ദുബൈയിലെ നൈഫ് പൊലീസ് സ്റ്റേഷിനിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഏഷ്യക്കാരനായ യുവാവ് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചത്.വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ അധധികൃതമായി താമസിച്ചതിന് നിലവിൽ അറസ്റ്റിലായ പ്രതിയുടെ സഹോദരനെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ വിവരം തന്റെ സഹോദരനെ വിളിച്ച് അറിയിക്കാൻ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അതിന് അനുമതി നൽകി. ഇതനുസരിച്ച് ഇയാൾ ഫോൺ വിളിച്ച് വിവരം പറഞ്ഞു. ഉടൻ തന്നെ ഇയാളുടെ സഹോദരൻ പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് ഉദ്യോഗസ്ഥനോട് രഹസ്യമായി സംസാരിച്ച ഇയാൾ 10,000 ദിർഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥൻ വിവരം ഉന്നത ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും ഇയാൾ കൈക്കൂലി നൽകുമ്പോൾ കൈയോടെ പിടികൂടാൻ നിർദേശം ലഭിക്കുകയും ചെയ്തു. ഇതനുസരിച്ച് പണം സ്വീകരിക്കാൻ പൊലീസുകാരൻ സമ്മതിക്കുകയും നൈഫ് പൊലീസ് സ്റ്റേഷനുള്ളിലെ ടോയ്‍ലറ്റിന് മുന്നിൽ വെച്ച് പണം കൈമാറാമെന്ന് പറയുകയും ചെയ്തു. എന്നാൽ, കൈക്കൂലി കൈമാറിയ ഉടനെ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്‍തെന്ന കുറ്റമാണ് ചുമത്തിയത്. കേസ് വിശദമായി പരിശോധിച്ച കോടതി, കുറ്റകൃത്യം നടന്നതായി സ്ഥിരീകരിക്കുകയും വിധി പ്രസ്‍താവിക്കുകയുമായിരുന്നു. ആറ് മാസം തടവും 10,000 ദിർഹം പിഴയും ശിക്ഷയാണ് വിധിച്ചത്. 34 വയസുകാരനായ പ്രതിയെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം യുഎഇയിൽ നിന്ന് നാടുകടത്താനും ദുബൈ ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *