expatയുഎഇയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രവാസി മലയാളി ദമ്പതികൾ അന്തരിച്ചു
ഷാർജ;യുഎഇയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രവാസി മലയാളി ദമ്പതികൾ അന്തരിച്ചു. expat തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63) എന്നിവരാണ് ഷാർജയിൽ മരിച്ചത്. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുകയായിരുന്നു ജേക്കബ് വിൻസന്റ്. ഇന്നലെ വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. ഇതിന് ശേഷം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോൾ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിൻസന്റും ഹൃദയാഘാതം മൂലം മരിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രിയിൽ വച്ചാണ് ഇരുവരും മരിച്ചത്. കുഞ്ഞാവര ജേക്കബ് അന്നമ്മ എന്നിവരുടെ മകനാണ് മരിച്ച ജേക്കബ് വിൻസന്റ്. ആലൂക്കാരൻ ദേവസ്സി റപ്പായി–ബ്രജിത റപ്പായി ദമ്പതികളുടെ മകളാണ് ഡെയ്സി. ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)