courtയുഎഇയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നു; പ്രവാസി സംഘത്തിന് ശിക്ഷ വിധിച്ച് കോടതി
യുഎഇ; യുഎഇയിൽ യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയി പണം കവർന്ന പ്രവാസി court സംഘത്തിന് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഏഷ്യക്കാരായ 5 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയാണ് ചെയ്തത്. ഇവർ മോഷ്ടിച്ച പണത്തിന്റെ മൂല്യം അവർ നഷ്ടപരിഹാരം നൽകുകയും വേണം. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചു. എഎടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് വരുന്ന സമയത്ത് തന്നെ ഒരു സംഘം വാഹനത്തിൽ കയറ്റി അൽ ഐൻ സ്ട്രീറ്റിലേക്ക് കൊണ്ടുപോയി പണം കവർന്നെന്നും അഞ്ചുപേരുടെ സംഘം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ശേഷം റോഡിൽ ഉപേക്ഷിച്ചെന്നുമാണ് പരാതി. ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)