driverfixയുഎഇയിലെ സേഫ് റൈഡേഴ്‌സിന് വൻ തുകയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആർടിഎ
ദുബായിലെ സൈക്കിൾ യാത്രക്കാർ, ഇ-സ്കൂട്ടർ റൈഡർമാർ എന്നിവർക്ക് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് driverfix അതോറിറ്റിയിൽ നിന്ന് (ആർടിഎ) ഒരു ക്യാഷ് പ്രൈസ് നേടാനിതാ സുവർണാവസരം. ഇതിനായി നിങ്ങൾ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാൽ മാത്രം മതി. റോഡുകളിൽ ഉത്തരവാദിത്തമുള്ള റൈഡർമാർക്ക് പ്രതിഫലം നൽകുന്നതിനായി ആർടിഎ ബുധനാഴ്ച രണ്ട് ദിവസത്തെ ക്യാപെയിൻ ആരംഭിച്ചിരിക്കുകയാണ്. ‘ദ സേഫ് റൈഡർ’ എന്ന പേരിലുള്ള ഡ്രൈവിന്റെ ഭാഗമായി മൊത്തം 20,000 ദിർഹം ക്യാഷ് പ്രൈസുകൾ നൽകുമെന്ന് അതോറിറ്റി ഒരു ട്വീറ്റിൽ അറിയിച്ചു. ദിവസവും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്ന ഡസൻ കണക്കിന് ദുബായ് നിവാസികളിൽ നിന്ന് 20 പേരെ ക്രമരഹിതമായി തിരഞ്ഞെടുത്താണ് സമ്മാനം നൽകുന്നത്. എന്നിരുന്നാലും, “പങ്കെടുക്കുന്നവർ യോഗ്യത നേടുന്നതിന് എല്ലാ ട്രാഫിക് സുരക്ഷാ നിയമങ്ങളും പാലിക്കണം,” ആർടിഎ ഊന്നിപ്പറഞ്ഞു. സുരക്ഷാ ഗിയർ ധരിക്കുക, വേഗപരിധി പാലിക്കുക, ശരിയായ പാതകൾ ഉപയോഗിക്കുക എന്നിവ ഈ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു. മാർച്ച് 12 വരെ നടക്കുന്ന ഗൾഫ് ട്രാഫിക് വീക്ക് 2023 പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)