cape canaveral ബഹിരാകാശത്ത് നിന്നൊരു സെൽഫി; ഭൂമിയിലുള്ളവർക്ക് സലാം പറഞ്ഞ് സുൽത്താന്റെ കുറിപ്പ്
ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ആദ്യ സെൽഫി പങ്കുവെച്ച് യു.എ.ഇയുടെ സുൽത്താൻ cape canaveral അൽ നിയാദി. ട്വിറ്ററിലൂടെയാണ് ഫോട്ടോ പങ്കുവെച്ചത്. ഭൂമിയുടെ പശ്ചാത്തലത്തിൽ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിൻറെ പേര് പതിച്ച ടീ ഷർട്ട് ധരിച്ചാണ് സെൽഫി എടുത്തിട്ടുള്ളത്. ‘ബഹിരാകാശത്തുനിന്ന് ഭൂമിയിലുള്ളവർക്ക് സലാം..’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ജന്മനാടിനെയും ഭരണാധികാരികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹവും സംഘവും ബഹിരാകാശ നിലയത്തിൽ ഇറങ്ങിയത്. ‘സായിദിൻറെ സ്വപ്നങ്ങളെ നെഞ്ചേറ്റി ഉന്നതങ്ങളിലേക്ക് പറന്നുയരാൻ കൊതിക്കുന്ന ഓരോരുത്തർക്കും അഭിവാദ്യം. സ്വപ്നം യാഥാർഥ്യമായിരിക്കുകയാണിപ്പോൾ. നമുക്കിനി വലിയ സ്വപ്നങ്ങൾ കാണാം‘, സുൽത്താൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അൽ നിയാദി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി തത്സമയം സംസാരിച്ചിരുന്നു. നാസ ഈ വീഡിയേ പുറത്ത് വിട്ടതോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം തരംഗമായി മാറിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)