Posted By user Posted On

gulf news overstay fine യുഎഇയിലെ വിസ പിഴകൾ ഇനി വെബ്സൈറ്റ് വഴി അറിയാം; എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി അറിയാം

ദുബായ്; ഇനി മുതൽ ദുബായിൽ വീസ പിഴകൾ വെബ്സൈറ്റ് വഴി അറിയാം. https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റാണ് gulf news overstay fine ഇതിനായി സൗകര്യമൊരുക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും ഇനി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ എന്നു സ്വയം പരിശോധിച്ചു ഉറപ്പുവരുത്താൻ സാധിക്കും. സ്മാർട് സംവിധാനങ്ങളുടെ സഹായത്തിലൂടെ ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് വളരെ പെട്ടന്ന് മറുപടി നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിടുള്ളതെന്ന് ജിഡിഎഫ്എ ദുബായ് അറിയിച്ചു. വെബ്സൈറ്റിലെ ‘ഫൈൻ എൻക്വയറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പിഴകൾ അറിയാം. പാസ്പോർട്ട് നമ്പർ ,വീസ ഫയൽ നമ്പർ, യുഐഡി നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നോ, അതിനൊപ്പം ജനന തിയതിയും നൽകിയാൽ നിലവിലെ പിഴകൾ വെബ്സൈറ്റിൽ പരിശോധിക്കാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *