thankyouഫയർ ചൈൾഡ് ഫാത്തിമ; യുഎഇയിൽ തീപിടുത്തത്തിൽ രക്ഷാപ്രവർത്തകർക്ക് പിന്തുണ നൽകിയ പെൺകുട്ടിക്ക് പൊലീസിൻറെ ആദരം
അജ്മാൻ: അജ്മാനിലെ തീപിടിത്തത്തിൽ രക്ഷാപ്രവർത്തകർക്ക് പിന്തുണ നൽകിയ പെൺകുട്ടിക്ക് ആദരവുമായി thankyou പൊലീസ്. ‘ഫയർ ചൈൽഡ്’ എന്ന് വിളിപ്പേരിട്ട ഫാത്തിമ എന്ന പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്തുവെച്ച് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ആദരിച്ചു. ഫെബ്രുവരി 17നാണ് കെട്ടിട സമുച്ചയത്തിൽ തീപടർന്നത്. ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തിയ പൊലീസിനും സുരക്ഷ ഉദ്യോഗസ്ഥർക്കും പ്രഭാതഭക്ഷണം ഒരുക്കി നൽകിയിരുന്നത് ഫാത്തിമ അൽ മസ്മി എന്ന പെൺകുട്ടിയും അവളുടെ അമ്മയുമായിരുന്നു. തന്റെ അമ്മ ഉണ്ടാക്കി നൽകുന്ന ഭക്ഷണം ഈ കൊച്ചുപെൺകുട്ടിയാണ് പ്രദേശത്തെ സുരക്ഷ ഉദ്യോഗസ്ഥർക്ക് എത്തിച്ചുനൽകിയത്. ടവറിൻറെ അറ്റകുറ്റപ്പണി കാലയളവിൽ നിരവധി ദിവസങ്ങളിൽ ഫാത്തിമയും കുടുംബവും നൽകിയ പിന്തുണക്ക് പൊലീസ് മേധാവി നന്ദി പറഞ്ഞു. അജ്മാനിലെ അൽ റാഷിദിയയിലെ 25 നിലയുള്ള പേൾ പേൾ ടവറിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഫ്ലാറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)