Posted By user Posted On

expat മലകയറുന്നതിനിടെ തലയടിച്ച് വീണു; യുഎഇയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഷാർജ : ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ച് വീണു പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് expat സ്ക്വയർ സ്വദേശി ബിനോയിയാണ് മരിച്ചത്. 51 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ ഏഴരയോടെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് മരണം സംഭവിച്ചത്. അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ് മരിച്ച ബിനോയ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഭാര്യ മേഘ (ദുബായ്‌ അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *