Posted By user Posted On

ski snow park ഇനിയെന്നും മഞ്ഞുകാലം; യുഎഇയിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് വരുന്നു

അബുദാബി ;യുഎഇയിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് വരുന്നു . ski snow park അബുദാബി നഗരഹൃദയത്തിൽ ഉടൻ തുറക്കാനിരിക്കുന്ന റീം മാളിലാണ് ആഗോള ജനതയെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള അത്യു​ഗ്രൻ സ്നോ പാർക്ക് ഒരുങ്ങുന്നത്. അന്തിമ മിനിക്കുപണികൾ കൂടിയാണ് ഇനി കഴിയാനുള്ളത്. ഇത് കൂടി പൂർത്തിയായ ശേഷം പാർക്ക് ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങൾ, താഴ്‌വാരം, പാർക്ക്, തീവണ്ടി, തണുത്തുറഞ്ഞ തടാകം, വിപണി, കളിക്കളം എന്നിവയെല്ലാമാണ് പാർക്കിലെ കാഴ്ചകളെന്നാണ് സൂചന. മൈനസ് 2 ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ച പാർക്കിനകത്ത് 500 മില്ലിമീറ്റർ മഞ്ഞുവീഴ്ചയുണ്ടാകും. 10,000 ചതരുശ്ര അടി വിസ്തീർണത്തിലുള്ള പാർക്കിൽ 12 റൈഡുകളുണ്ടാകും. വിവിധ ഡിസ്ട്രിക്ട് സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിൽ ഒരുക്കിയ പാർക്കിൽ 17 ആകർഷണങ്ങളുമുണ്ടാകും. രണ്ടു വലിയ സ്ലൈഡറും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് ഇവിടെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികൾ ഐസ് പാർക്കിൽ കളിച്ചുല്ലസിക്കുമ്പോൾ രക്ഷിതാക്കൾക്ക് ബസാറിൽ ഷോപ്പിങ് നടത്താനുള്ള സൗകര്യവുമുണ്ട്. അല്ലാത്തവർക്ക് പാർക്കിലും താഴ്‌വാരത്തിലും നടന്ന് ആസ്വദിക്കുകയുമാകാം. പാർക്കിൽ ഭക്ഷണശാലയും പാർട്ടി നടത്താനുള്ള സൗകര്യവും ഉണ്ട്. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ എന്നിവ ചേർന്നാണ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *