Posted By user Posted On

യുഎഇയിൽ ഇന്ന് താപനില കുറയും, യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സ്ഥിതിഗതികള്‍ അറിയാം

രാജ്യത്ത് ഇന്ന് പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെനന് (uae weather today) ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നത്തെ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 43 ഡിഗ്രി സെല്‍ഷ്യസായി ഉയരും. എന്നാല്‍ അബുദാബിയിലെ താഴ്ന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസും ദുബായിലെ താഴന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസുമാണ്. പകല്‍ 10 മുതല്‍ 60 ശതമാനം വരെ ഈര്‍പ്പമുള്ളതായിരിക്കും. ഉച്ചയോടെ തെക്കോട്ട് ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോള്‍ പൊടിപടലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോ മിതമായതോ ആയിരിക്കും, ചിലപ്പോള്‍ പ്രക്ഷുബ്ധവുമാകാം. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *