Posted By user Posted On

courtവാടക നൽകാതെ നാല് വർഷം അപ്പാർട്ട്‌മെന്റിൽ അനധികൃതമായി താമസിച്ചു; യുവാവ് വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

അബുദാബിയിലെ അപ്പാർട്ട്‌മെന്റിൽ നാലു വർഷത്തോളം വാടക നൽകാതെ അനധികൃതമായി court താമസിച്ച വാടകക്കാരൻ റിയൽ എസ്റ്റേറ്റ് ഏജൻസിക്ക് നഷ്ടപരിഹാരമായി 165,000 ദിർഹം നൽകണമെന്ന് നിർദേശം. വാടക നൽകാതെ നാല് വർഷമായി തങ്ങളുടെ മാനേജ്‌മെന്റിന് കീഴിലുള്ള അപ്പാർട്ട്‌മെന്റ് അനധികൃതമായി കൈവശം വച്ചതിന് നഷ്ടപരിഹാരമായി 190,475 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് വാടകക്കാരനെതിരെ റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപനമാണ് കേസ് ഫയൽ ചെയ്തത്. വാടകക്കാരൻ അപ്പാർട്ട്മെന്റ് പിടിച്ചെടുത്ത കാലയളവിൽ സാമ്പത്തിക നഷ്ടം ഉണ്ടായതായി സ്ഥാപനം പറഞ്ഞു. 45,000 ദിർഹമായിരുന്നു അപ്പാർട്ട്‌മെന്റിന്റെ വാർഷിക വാടകയെന്നും പരാതിയിൽ വ്യക്തമാക്കി. അനധികൃത മാർഗങ്ങളിലൂടെയും കമ്പനിയിൽ നിന്ന് വീട് കരാർ ലഭിക്കാതെയുമാണ് അറബ് യുവാവ് അപ്പാർട്ട്മെന്റ് കൈവശപ്പെടുത്തിയതെന്ന് റിയൽ എസ്റ്റേറ്റ് സ്ഥാപനം പറഞ്ഞു. പിന്നീട് വീട് ഒഴിയാൻ പറഞ്ഞപ്പോൾ ആൾ സമ്മതിച്ചില്ലെന്നും കമ്പനി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനം വാടകക്കാരനെതിരെ നേരത്തെ ഭവന കേസുകൾ കൈകാര്യം ചെയ്യുന്ന അബുദാബി കോടതിയിൽ കേസ് കൊടുക്കുകയും വാടകക്കാരനെ വീട്ടിൽ നിന്ന് ഉഴിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് അധികാരികൾ വാടകക്കാരനെ ഒഴിപ്പിച്ച ശേഷം വസ്തു റിയൽ എസ്റ്റേറ്റ് ഏജൻസിക്ക് തിരികെ നൽകുകയും ചെയിതു. പിന്നീട്, റിയൽ എസ്റ്റേറ്റ് സ്ഥാപനം വാടകക്കാരനെതിരെ അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കേസ് കോടതിയിൽ കേസ് ഫയൽ ചെയ്തു, വാടക നൽകാത്തതിന്റെ നഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്. കേസ് പരിശോധിച്ച ശേഷം, റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് വാടകക്കാരന് 165,000 ദിർഹം നൽകണമെന്ന് സിവിൽ കോടതി ജഡ്ജി ഉത്തരവിട്ടു. പരാതിക്കാരന്റെ നിയമപരമായ ചിലവുകൾ നൽകാനും പ്രതിയോട് കോടതി ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *