Posted By user Posted On

യുഎഇയിൽ വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് കടുത്ത പിഴ,അറിയാം ഇക്കാര്യങ്ങൾ

അബുദാബി∙യുഎഇയിൽ വ്യാജ പരസ്യം, പ്രമോഷൻ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് 5 ലക്ഷം ദിർഹം (1.11 കോടി രൂപ) പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. സൈബർ കുറ്റകൃത്യം അനുസരിച്ചായിരിക്കും ശിക്ഷ. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, തെറ്റായ ഡേറ്റ, ഇവയ്ക്കു മധ്യസ്ഥത വഹിക്കൽ, തെറ്റായ ഇടപാടുകൾ, യുഎഇ അംഗീകരിക്കാത്ത ഡിജിറ്റൽ/വെർച്വൽ കറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. സമൂഹത്തിൽ നിയമസംസ്കാരം വർധിപ്പിക്കാനും നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും സമൂഹമാധ്യമ ക്യാംപെയ്നും പ്രോസിക്യൂഷൻ നടത്തിവരുന്നു.

പണം സ്വീകരിച്ച് തെറ്റായ വിവരങ്ങളോ അനധികൃത ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്കു തടവും 20 ലക്ഷം ദിർഹം (4.46 കോടി രൂപ) പിഴയുമാണ് ശിക്ഷ. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃ പ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണ്. കുറ്റക്കാർ രാജ്യത്തിനകത്തു നിന്നോ പുറത്തു നിന്നോ ആയാലും നടപടിയുണ്ടാകും.

കുറ്റകരമായ ഉള്ളടക്കം അടങ്ങിയ ഒരു ഓൺലൈൻ അക്കൗണ്ടിന്റെയോ വെബ്‌സൈറ്റിന്റെയോ പ്രവർത്തനം നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ പരസ്യം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിക്കും തുല്യ ശിക്ഷയുണ്ടാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *