fibromyalgia medication വിദേശത്തു നിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്ന് കൊണ്ടുവരാം; പുതിയ ഇ – പെർമിറ്റുമായി യുഎഇ
ദുബൈ: വിദേശത്തു നിന്ന് വ്യക്തിപരമായ ആവശ്യത്തിന് മരുന്നുകൊണ്ടുവരുന്നതിന് ഇലക്ട്രോണിക് പെർമിറ്റുകൾ fibromyalgia medication നൽകുന്ന സംവിധാനത്തിന് തുടക്കമായി. രണ്ട് ഓൺലൈൻ സേവനങ്ങൾ ഇ–പെർമിറ്റിനായി ഉപയോഗിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് അനുവദിക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ, ഇ-പെർമിറ്റുകൾ എടുക്കാതെ വരുന്ന യാത്രക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാണിക്കുകയും പരിശോധന പൂർത്തിയാക്കുകയും വേണ്ടി വരും. ഇത്തരത്തിൽ പരിശോധന നടത്തുമ്പോൾ എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ ആ മരുന്നുകൾ തടഞ്ഞ് വയ്ക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം. മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്ത് രണ്ട് സേവനങ്ങളും കിട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്. തുടർന്ന് സേവന വിഭാഗത്തിൽ ഇ-പെൻറമിറ്റ് എന്ന കാറ്റഗറി കാണാനാകും. ഇതിൽ ഉപഭോക്താക്കൾ ആവശ്യമായ ഡേറ്റ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയുമാണ് വേണ്ടത്. ഇത്തരത്തിൽ എല്ലാം പൂർത്തിയാക്കി വേണ്ടത്ര വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ഇ-പെർമിറ്റ് കിട്ടും. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം ആരോഗ്യ സേവന സ്ഥാപനങ്ങൾക്കും മന്ത്രാലയം നൽകുന്ന സാധുവായ മെഡിക്കൽ വെയർഹൗസ് ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജൻറുമാർക്കുമാണ് ലഭിക്കുക. ഉപകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഇ-പെർമിറ്റിന് 60 ദിവസത്തേക്ക് മാത്രമാണ് കാലാവധിയുണ്ടാവുക. മാത്രമല്ല, വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാകുകയും വിപണിയിൽ എത്തുന്നതിന് മുമ്പ് മന്ത്രാലയത്തിൻറെ അനുമതിയും വേണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)