Posted By user Posted On

expat യുഎഇയിലെ പ്രവാസി മലയാളി യുവാവിന്റെ മരണം; വാഹനാപകടത്തെ തുടർന്നെന്ന് പൊലീസ്, ഡ്രൈവർ അറസ്റ്റിൽ

ദുബായ്; യുഎഇയിലെ റോഡരികിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി യുവാവിന്റെ expat മരണ കാരണം വാഹനാപകടമെന്ന് കണ്ടെത്തൽ. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിനെയാണ് ജബൽ അലി ഡിഐപിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 23 കാരന്റെ മരണത്തിന് കാരണക്കാരനായ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി വൈകിയും ഫവാസ് താമസ സ്ഥലത്ത് തിരിച്ചെത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരികിൽ മ‍ൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഇടിച്ചാണ് മരണമെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിൻറെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുൻപാണ് ഫവാസ് ദുബായിൽ എത്തിയത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഫ, സിനാൻ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *