expatമൂന്ന് മാസമായി യുഎഇയിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ദുബൈ: മൂന്ന് മാസമായി ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു expat. തൃശൂർ ചെന്ത്രാപ്പിന്നി കോഴിത്തുമ്പ് മതിലകത്ത് വീട്ടിൽ മുഹമ്മദ് നസീറാണ് മരിച്ചത്.48 വയസ്സായിരുന്നു. ഡിസംബറിലാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ, ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മൃതദേഹം ദുബൈയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. മുഹമ്മദ് നബീസ ദമ്പതികളുടെ മകനാണ് മരിച്ച നസീർ. ഭാര്യ: ഷീബ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)