huawei shopറമദാൻ മാസത്തിനായി വിപണി സജീവം; യുഎഇയിൽ 75 ശതമാനം വരെ വിലക്കുറവ്
അബുദാബി:∙ റമസാനെ വരവേൽക്കാൻ യുഎഇയിലെ വിപണികൾ സജീവമായിക്കഴിഞ്ഞു. സമൂഹ നോമ്പുതുറയ്ക്കായി ടെന്റുകളും തയാറായി കൊണ്ടിരിക്കുകയാണ്.കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത റമസാൻ ദിനങ്ങൾ പരമാവധി നല്ലരീതിയിൽ തന്നെ കൊണ്ടാടാനാണ് ആളുകളുടെ ശ്രമം. റമസാൻ മാസത്തിൽ 25 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാര സ്ഥാപനങ്ങൾ. വാരാന്ത്യ അവധി ദിനങ്ങളിൽ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റമസാൻ വിഭവങ്ങൾ തയാറാക്കാനുള്ള ഉൽപന്നങ്ങൾ പ്രത്യേക സ്ഥലത്ത് ഒരുക്കി റമസാൻ മേളയും രാജ്യത്ത് നടക്കുന്നുണ്ട്. റമദാൻ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. 10,000ത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വിലക്കുറവുമായി ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ ക്യാംപെയ്ന് തുടക്കമായി. പെരുന്നാൾ വരെ ഈ ക്യാപെയിൻ നീളും. പലചരക്ക് സാധനങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങിയവയെല്ലാം ഈ കാലയളവിൽ വിലക്കുറവിൽ സ്വന്തമാക്കാം. വിലവർധന പിടിച്ചുനിർത്താൻ 200ലേറെ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി സമയം പുലർച്ചെ 2 വരെയായിരിക്കും. അരി, പഞ്ചസാര, പാൽപൊടി, ജെല്ലി, കസ്റ്റാർഡ് മിശ്രിതങ്ങൾ, പഴങ്ങൾ, പാസ്ത, ധാന്യങ്ങൾ, എണ്ണ തുടങ്ങി അവശ്യ സാധനങ്ങൾ അടങ്ങിയ രണ്ടിനം (85, 120 ദിർഹം വീതം) റമസാൻ കിറ്റുകളും ലഭ്യമാണ്. യൂണിയൻ കോ ഓപ് 75%, കാരെഫോ 50%, അൽആദിൽ ട്രേഡിങ് 50% തുടങ്ങി ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളെല്ലാം ആദായ വിൽപന തുടങ്ങി. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങളിലും ആദായ വിൽപന പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)