Posted By user Posted On

truckയുഎഇയിൽ അറബ് പൗരൻ ട്രക്കിടിച്ച് മരിച്ചു, സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രവാസി ഡ്രൈവർ പിടിയിൽ

റാ​സ​ൽഖൈ​മ: റാ​സ​ൽഖൈ​മ​യി​ൽ ശനിയാഴ്ചയുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​റ​ബ് വം​ശ​ജന് ദാരുണാന്ത്യം truck. പു​ല​ർച്ചെ 3.55ന് ​റാ​ക് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ലാണ് അ​പ​ക​ടം നടന്നത്. അ​പ​ക​ടം ശേഷം ഏ​ഷ്യ​ൻവം​ശ​ജ​നാ​യ ട്ര​ക്ക് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മുങ്ങുകയായിരുന്നു. അപകട വിവരത്തെ കുറിച്ച് ഓ​പ​റേ​ഷ​ൻ റൂ​മി​ൽ അറിയിപ്പ് ല​ഭി​ച്ച​തി​നെ തു​ട​ർന്ന് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടുന്നതിനായി പൊലീസ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഷാ​ർജ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾസ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽസാ​ൽ അ​ൽന​ഖ്ബി പ​റ​ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *