Posted By user Posted On

drugsഓൺലൈൻ ലഹരി വിൽപ്പനയ്ക്കെതിരെ കർശന നടപടിയുമായി യുഎഇ; 1291 ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ചു

ദുബായ്; ഓൺലൈൻ ലഹരി വിൽപ്പനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎഇ. ലഹരി വിൽപനയ്ക്കായി drugs ഉപയോഗിക്കുന്ന നിരവധി ഓൺലൈൻ സൈറ്റുകൾ ദുബായ് പൊലീസ് പൂട്ടിച്ചു. 1291 ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ചതായാണ് വിവരം. പ്രതികളിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം. ഓൺലൈനിൽ ലഹരി വിൽപന നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളിൽ നിന്നു ഫോണിൽ സന്ദേശം അയച്ചു ഡീൽ ഉറപ്പിക്കുന്നതും നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ വർഷം 2513 കിലോ ലഹരി വസ്തുക്കളും 13 കോടി ലഹരി ഗുളികകളും പിടിച്ചെടുത്തതായി ആന്റി നർക്കോട്ടിക് മേധാവി ബ്രിഗേഡിയർ ഈദ് മുഹമ്മദ് ഹാരിബ് പറഞ്ഞു. ലഹരി വസ്തുക്കൾ വാങ്ങാനായി ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറ്റം ചെയ്യുന്നത്. ഇത്തരം വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ‘ഇ-ക്രൈം’ വെബ്സൈറ്റ് വഴിയോ 901 നമ്പർ വഴിയോ വിവരങ്ങൾ കൈമാറാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *