Posted By user Posted On

expatയുഎഇയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ഷാർജ: യുഎഇയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. expat മുതുകുറുശ്ശി പാറ്റയിൽ താമസിക്കുന്ന കറുപ്പാൻ വീട്ടിൽ അബ്ദുൽ റഷീദാണ് മരിച്ചത്. 27 വയസ്സായിരുന്നു. അമിത രക്തസമ്മർദത്തെ തുടർന്നു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അബ്ദുൽ റഷീദ് മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കൽബയിൽ സാജിദ ഗ്രൂപ്പ് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അസൈനാർ. മാതാവ്: സൈനബ. സഹോദരങ്ങൾ: യൂസഫ്, സുലൈമാൻ സഖാഫി, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷെരീഫ്, സൈനുൽ ആബിദ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *