time changeറമദാൻ പ്രമാണിച്ച് യുഎഇയിലെ പൊതുഗതാഗത സമയങ്ങളിൽ മാറ്റം; പുതുക്കിയ സമയക്രമം വിശദമായി അറിയാം
ദുബൈ: റമദാൻ പ്രമാണിച്ച് ദുബൈയിലെ പൊതുഗതാഗത സമയങ്ങളിൽ മാറ്റം. മെട്രോ, ട്രാം, ബസ്, ജലഗതാഗതം time change എന്നീ സംവിധാനങ്ങളുടെ സമയക്രമമാണ് മാറാൻ പോകുന്നത്. സർവിസ് സെൻററുകളുടെ പ്രവർത്തന സമയവും മാറും. മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ അഞ്ചുമുതൽ രാത്രി 12 വരെയും വെള്ളിയാഴ്ച രാത്രി ഒരുമണി വരെയും പ്രവർത്തിക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതൽ രാത്രി 12 വരെയും ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 12 വരെയും സർവീസുണ്ടാകും. ദുബൈ നഗരത്തിലെ ബസ് സർവിസുകളും മറ്റ് എമിറേറ്റുകളിലേക്കുള്ള ഇൻറർസിറ്റി സർവിസുകളും സമയമാറ്റമുണ്ടാകും. രാവിലെ ആറുമുതൽ രാത്രി ഒന്നുവരെയായിരിക്കും ബസുകൾ സർവിസ് നടത്തുക. ദുബൈ ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ ആറുമുതൽ രാത്രി ഒന്നു വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിനായിരിക്കും സർവിസ് തുടങ്ങുക.കസ്റ്റമേഴ്സ് ഹാപ്പിനസ് സെൻററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെയുമായിരിക്കും തുറക്കുക.അബ്ര, ദുബൈ ഫെറി, വാട്ടർ ടാക്സി ഉൾപ്പെടെയുള്ള ജലഗതാഗത സമയങ്ങളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)