Posted By user Posted On

fraudയുഎഇയിൽ കുറഞ്ഞ പൈസയ്ക്ക് വീട്ടുജോലിക്ക് ആളെ കിട്ടുമെന്ന് പരസ്യം, തട്ടിയെടുത്തത് വൻ തുക; ഒടുവിൽ പ്രതി പിടിയിൽ

ദുബായ്; കുറഞ്ഞ പൈസയ്ക്ക് വീട്ടുജോലിക്ക് ആളെ കിട്ടുമെന്ന് വ്യാജ പരസ്യം ചെയ്ത് താമസക്കാരിൽ നിന്ന് പണം fraud തട്ടിയയാൾ യുഎഇയിൽ പിടിയിൽ. അറബ് പൗരനാണ് പിടിയിലായത്. സംഭവത്തിൽ ഇയാളോട് 4,000 ദിർഹം പിഴയായി അടയ്ക്കാൻ കോടതി നിർദേശിച്ചു. വാട്ട്സാപ്പിലൂടെയായിരുന്നു പ്രതി തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. ഒരു യുവതിയും ഇയാളുടെ കൂട്ടാളിയായി ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ, ഇവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അറബ് വംശജന്റെ തൊഴിലാളിയാണെന്ന തരത്തിൽ ഉപഭോക്താക്കളോട് സംസാരിച്ചിരുന്നത് ഈ യുവതിയാണ്. വീട്ടുജോലിക്കാരിക്കായി വാട്ട്സാപ്പിൽ കണ്ട പരസ്യത്തിലെ നമ്പറിൽ കുടുംബം ബന്ധപ്പെടുകയായിരുന്നു. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള ജോലിക്കാരിയെ വേണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. ഇത് സമ്മതിച്ച തട്ടിപ്പ് സംഘം ഉടൻ തന്നെ വീട്ടുജോലിക്കാരിയെ എത്തിക്കാമെന്ന് അറിയിച്ചു. റിക്രൂട്ട്മെന്റ് പണമായി3,500 ദിർഹവും ഡെപ്പോസിറ്റായി 2,000 ദിർഹവും വേണമെന്നും ഇവർ കുടുംബത്തോട് ആവശ്യപ്പെട്ടു. ഡെപ്പോസിറ്റി തുക അപ്പോൾ തന്നെ അടയ്ക്കണമെന്നായിരുന്നു ആവശ്യം. ജോലിക്കാരി വീട്ടിലെത്തി കഴിഞ്ഞാൽ ബാക്കി തുക അടച്ചാൽ മതിയെന്നും ഇവർ വ്യക്തമാക്കി. തട്ടിപ്പുകാരുടെ കെണിയിൽ വീണ കുടുംബം പണം ഉടൻ തന്നെ അടയ്ക്കുകയും ചെയ്തു. എന്നാൽ വീട്ടുജോലിക്കാരെ എത്താതായതോടെയാണ് അപകടം മണത്തത്. ഉടൻ പ്രതികളുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും കഴിഞ്ഞില്ല. പിന്നീടാണ് ദമ്പതികൾ പരാതി നൽകിയത്. അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് എന്താണ് കാര്യങ്ങളെന്ന് അറിയില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 4,000 ദിർഹം പിഴയായി വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *