Posted By user Posted On

keralaമുറിക്കുള്ളിൽ ദുർ​ഗന്ധം, കട്ടിലിനടിയിൽ പുതപ്പിനടിയിൽ പൊതിഞ്ഞ് മൃതദേഹം; അധ്യാപികയുടെ മരണത്തിൽ ദുരൂഹത

കട്ടപ്പന : അധ്യാപികയായ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ കണ്ടെത്തിയ kerala സംഭവം കൊലപാതകമാണെന്നു പൊലീസ്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. കാഞ്ചിയാർ പള്ളിക്കവലയിലെ ജ്യോതി നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് അനുമോൾ. 18 മുതലാണു കാണാതായത്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതൽ കാണാനില്ലെന്ന വാർത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. ഭാര്യ ഇറങ്ങിപ്പോയെന്നായിരുന്നു ഭർത്താവ് വിജേഷ് എല്ലാവരോടും പറഞ്ഞത്. ഭാര്യയുടെ വീട്ടില്‍ ഇക്കാര്യം വിജേഷ് ഫോണ്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളായ ജോണും ഫിലോമിനയും വിജേഷിന്റെ പേഴുംകണ്ടത്തെ വീട്ടിലെത്തി. മകളെ കുറിച്ച് തിരക്കുന്നതിനിടെ കിടപ്പുമുറിയിലേക്ക് ഇവരെ കയറ്റാതിരിക്കാന്‍ വിജേഷ് പരമാവധി ശ്രമിച്ചു.  തുടർന്ന് വിജേഷ് പൊലീസിൽ പരാതിയും നൽകി, എന്നാൽ സംശയം തീരാതായതോടെ അനുമോളുടെ കുടുംബം വീണ്ടും വിജേഷിന്റെ വീട്ടിലെത്തുകയായിരുന്നു.വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവർ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി കട്ടപ്പന ഡിവൈ എസ്പി വിഎ നിഷാദ്മോൻ പറഞ്ഞു. കേസിൽ പൊലീസ് സംശയിക്കുന്ന വിജേഷിനെ 21 മുതൽ കാണാനില്ല. ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തി. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബിജേഷിനെ ഉടൻ പിടികൂടുമെന്നും എങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും നിഷാദ്മോൻ പറഞ്ഞു. ജഡം പൂർണ്ണമായി അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *