Posted By user Posted On

flight യുഎഇയിൽ നിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

മുംബൈ; യുഎഇയിൽ നിന്നുള്ള വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ flight. മദ്യപിച്ച് വിമാനത്തിൽ വച്ച് ബഹളമുണ്ടാക്കിയതിന് എയർലൈൻ ജീവനക്കാരാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. തുടർന്ന് യാത്രക്കാരെ മുംബൈ സഹാർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.മദ്യപിച്ച് ബഹളമുണ്ടാക്കിയത് സഹയാത്രികർ എതിർത്തപ്പോൾ അവരെയും പ്രതികൾ അസഭ്യം പറഞ്ഞു. തടയാനെത്തിയതോടെ ജീവനക്കാരെയും അധിക്ഷേപിച്ചു. നലസോപാരയിലെ ജോൺ ജി ഡിസൂസ (49), കോലാപ്പൂരിലെ മാൻബെറ്റിൽ നിന്നുള്ള ദത്താത്രയ് ബാപ്പർദേക്കർ (47) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ദുബായിൽ ജോലി ചെയ്യുന്നവരാണ്. ഇവർ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഈ യാത്രക്കിടെയാണ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിൽ ഈ വർഷം ഇത് ഏഴാമത്തെ സംഭവമാണിത്. നിലവിൽ വിമാനത്തിനുള്ളിൽ വച്ച് യാത്രക്കാരുടെ അതിക്രമം തുടർക്കഥയാവുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *